കയ്പമംഗലം: മതിലകത്ത് ആരംഭിക്കുന്ന കൊവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററിന്റെ അവസാന ഘട്ട പ്രവർത്തനങ്ങൾ വിലയിരുത്താൻ കളക്ടർ ഹരിത വി. കുമാർ സന്ദർശനം നടത്തി. ഇ.ടി ടൈസൺ എം.എൽ.എയുടെ നേതൃത്വത്തിൽ വലപ്പാട് സി.പി മുഹമ്മദ് മെമ്മോറിയൽ ചാരിറ്റബിൾ ട്രസ്റ്റിന്റെ സഹകരണത്തോടെയാണ് സെന്റർ ഒരുക്കുന്നത്.
നാന്നൂറ് പേർക്ക് ചികിത്സാ സൗകര്യം ഒരുക്കിയിട്ടുള്ള ഇവിടെ യുദ്ധകാലാടിസ്ഥാനത്തിലാണ് പണികൾ പുരോഗമിക്കുന്നത്. രോഗികളെ എത്തിക്കുന്നതിനായി സൗജന്യ ആംബുലൻസ് സൗകര്യവും സി.പി ട്രസ്റ്റിന്റെ നേതൃത്വത്തിൽ ഒരുക്കും. കളക്ടർ ഹരിത വി. കുമാർ, ഇ.ടി ടൈസൺ എം.എൽ.എ, സി.പി ട്രസ്റ്റ് ചെയർമാൻ സി.പി സാലിഹ്, മതിലകം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.കെ ഗിരിജ, മതിലകം പഞ്ചായത്ത് പ്രസിഡന്റ് സീനത്ത് ബഷീർ, വൈസ് പ്രസിഡന്റ് വി.എസ് രവീന്ദ്രൻ, മെഡിക്കൽ സൂപ്രണ്ട് ഡോ. സാനു എം. പരമേശ്വരൻ, ഹിലാൽ കുരിക്കൾ, ഷെമീർ എളേടത്ത്, എം.എ ബാബു തുടങ്ങിയവർ സന്നിഹിതരായി.