തൃശൂർ : 1486 പേർക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. 1539 പേർ രോഗമുക്തരായി. രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 9,418 ആണ്. തൃശൂർ സ്വദേശികളായ 110 പേർ മറ്റ് ജില്ലകളിൽ ചികിത്സയിലാണ്. ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 2,98,902 ആണ്. 2,87,721 പേരാണ് രോഗമുക്തരായത്. ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 12.71% ആണ്. ഞായറാഴ്ച്ച സമ്പർക്കം വഴി 1,475 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. കൂടാതെ ആറ് ആരോഗ്യപ്രവർത്തകർക്കും, സംസ്ഥാനത്തിന് പുറത്ത് നിന്നെത്തിയ രണ്ടാൾക്കും, ഉറവിടം അറിയാത്ത മൂന്ന് പേർക്കും രോഗബാധയുണ്ടായി.