പുതുക്കാട്: തെക്കെ തെറവിൽ ലഹരിമാഫിയയെ പ്രതിരോധിക്കാൻ തൊറവ് സെന്റ് ആന്റണിസ് പള്ളി ഹാളിൽ ജനപ്രതിനിധികളും നാട്ടുകാരും പൊലീസും ഒത്തുകൂടി. സബ് ഇൻസ്പക്ടർ വി.ആർ. അരുൺകുമാർ, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ ഫിലോമിന ഫ്രാൻസിസ്, ഷൈനി ജോജു, സി.പി. സജീവൻ, ജില്ലാ പഞ്ചായത്ത് അംഗം സരിത രാജേഷ്, ബ്ലോക്ക് അംഗം അഡ്വ.അൽജോ പുളിക്കൻ, പള്ളി വികാരി ഫാറോയ് വേഴകൊമ്പിൽ, പൊതുപ്രവർത്തകർ എന്നിവർ പങ്കെടുത്തു. ആദ്യ ഘട്ടത്തിൽ വീടുകൾ തോറും ബോധവത്കരണം, നോട്ടീസ് വിതരണം എന്നിവ നടത്തുന്നതിന് യോഗം തീരുമാനിച്ചു. പൊലീസ് നിരീക്ഷണം ശക്തിപെടുത്തുന്നതിനും ധാരണയായി.