sankaran

തൃശൂർ: സമഗ്ര സാഹിത്യ സംഭാവനയ്ക്കുള്ള അങ്കണം ഷംസുദ്ദീൻ സ്മൃതി വിശിഷ്ട സാഹിതീ സേവാ പുരസ്‌കാരം നിരൂപകൻ പ്രൊഫ. കെ.പി ശങ്കരന് സമർപ്പിക്കും. അര ലക്ഷം രൂപയും ശിൽപവും അടങ്ങുന്നതാണ് പുരസ്‌കാരം. സുഭാഷ് ചന്ദ്രൻ (നോവൽ സമുദ്രശില), ഡോ.സി. രാവുണ്ണി (കവിത കറുത്തവറ്റേ കറുത്തവറ്റേ), ഡോ.എം. കൃഷ്ണൻ നമ്പൂതിരി (പഠനം ശൈലി പരിണാമം മലയാളനോവലിൽ) എന്നിവർക്ക് കാഷ് അവാർഡും ശിൽപ്പവും നൽകും. ഡോ. കൽപ്പറ്റബാലകൃഷ്ണന് മരണാനന്തര ബഹുമതിയായി പ്രത്യേക പുരസ്‌കാരവും സമർപ്പിക്കും. പുരസ്‌കാരദാന തീയതി പിന്നീട് അറിയിക്കുമെന്ന് അംഗങ്ങളായ ഡോ.സരസ്വതി ഷംസുദ്ദീൻ, എൻ.ശ്രീകുമാർ, സി.എ.കൃഷ്ണൻ, തൃശ്ശിവപുരം മോഹനചന്ദ്രൻ എന്നിവർ അറിയിച്ചു.