ചേർപ്പ്: കേന്ദ്ര സർക്കാർ കർഷകർക്കായി നടപ്പിലാക്കിയ കിസാൻ സമ്മാൻ നിധി, ഫസൽ ബീമ യോജന, വിളകൾക്ക് താങ്ങുവില എന്നിവ നടപ്പിലാക്കുന്നതിന് സംസ്ഥാന സർക്കാർ അലംഭാവം കാണിക്കുന്നുവെന്ന് ആരോപിച്ച് കർഷക മോർച്ച പഞ്ചായത് സമിതി ധർണ നടത്തി. കിസാൻ മോർച്ച സംസ്ഥാന ജനറൽ സെക്രട്ടറി എ.ആർ അജിഘോഷ് ഉദ്ഘാടനം ചെയ്തു. ബി.ജെ.പി പഞ്ചായത്ത് സമിതി പ്രസിഡന്റ് സി.എൻ ജയമോഹൻ അദ്ധ്യക്ഷനായി. സി.എസ് സുനിൽ, പ്രിയലത പ്രസാദ്, വി.കെ സുബ്രഹ്മണ്യൻ, ഷിജോ ഫ്രാൻസിസ്, ജയൻ പാറക്കോവിൽ, വി.കെ മണി, പ്രകാശ് കരുമന, സി.ആർ സുമേഷ്, അമൽ സുരേന്ദ്രൻ എന്നിവർ പങ്കെടുത്തു.