vanaran
പനംകുളം പ്രദേശത്ത് വിളയാടുന്ന വാനരന്മാർ.

ചേർപ്പ്: കരുവന്നൂർ പനംകുളം അത്തിക്കാവ് പ്രദേശത്തെ വാനരൻമാരുടെ വിളയാട്ടം സമീപവാസികളുടെ സ്വൈര്യ ജീവിതം നഷ്ടപ്പെടുത്തുന്നു. അത്തിക്കാവ് ക്ഷേത്ര പരിസരത്താണ് ആഴ്ചകളായി വാനരന്മാർ വിഹരിച്ചു നടക്കുന്നത്. പറമ്പുകളിലും വീടിനകത്തും കയറിവരുന്ന വാനരന്മാർ അടുക്കളകളിലെ ഭക്ഷണസാധനങ്ങൾ അപഹരിക്കുന്ന സ്ഥിതിയാണ്. വാട്ടർ ടാങ്കുകളിൽ കയറി കുളിയും പാസാക്കും. കരുവന്നൂർ പുഴയ്ക്ക് സമീപത്തെ പനകളിലാണ് ഇവ രാത്രിയിൽ കഴിയുന്നത്. കുരങ്ങുകൾ എങ്ങനെ ഇവിടെ എത്തിച്ചേർന്നുവെന്ന ആശയക്കുഴപ്പത്തിലാണ് നാട്ടുകാർ. വാനരന്മാരെ കണ്ട് പ്രദേശത്തെ കുട്ടികൾ ഭീതിയിലാണ്.