dharna
വൈദ്യുതി നിയമഭേദഗതിക്കെതിരെ ധർണ

വലപ്പാട്: വൈദ്യുതി നിയമ ഭേദഗതിക്കെതിരെ എൻ.സി.സി.ഒ.ഇ.ഇ.ഇ യൂണിയന്റെ നേതൃത്വത്തിൽ എടമുട്ടം പോസ്റ്റ് ഓഫീസിന് മുമ്പിൽ ധർണ നടത്തി. വലപ്പാട് പഞ്ചായത്ത് പ്രസിഡന്റ് ഷിനിത ആഷിക് ഉദ്ഘാടനം ചെയ്തു. ഓഫീസേഴ്‌സ് അസോസിയേഷൻ ജില്ലാ കമ്മിറ്റി അംഗം ടി.കെ റാഫി അദ്ധ്യക്ഷനായി. വർക്കേഴ്‌സ് അസോസിയേഷൻ വലപ്പാട് സെക്ഷൻ സെക്രട്ടറി നരേന്ദ്രൻ, ഒ.കെ പ്രദീപ്കുമാർ, കെ.എ ഷിഹാബ് എന്നിവർ സംസാരിച്ചു.

വൈദ്യുതി നിയമഭേദഗതിക്കെതിരെ നടത്തിയ ധർണ വലപ്പാട് പഞ്ചായത്ത് പ്രസിഡന്റ് ഷിനിത ആഷിക് ഉദ്ഘാടനം ചെയ്യുന്നു.