തൃപ്രയാർ: നാട്ടിക പഞ്ചായത്ത് പൊതുശ്മശാനം പ്രവർത്തനക്ഷമമാക്കണമെന്ന് ആവശ്യപ്പെട്ട് യു.ഡി.എഫ് നാട്ടിക പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ പഞ്ചായത്ത് ഓഫീസിന് മുമ്പിൽ ധർണ നടത്തി. കെ.പി.സി.സി സെക്രട്ടറി ജോസ് വള്ളൂർ ഉദ്ഘാടനം ചെയ്തു. യു.ഡി.എഫ് പഞ്ചായത്ത് കമ്മിറ്റി ചെയർമാൻ എ.എൻ സിദ്ധപ്രസാദ് അദ്ധ്യക്ഷനായി. നൗഷാദ് ആറ്റുപറമ്പത്ത്, പി. വിനു, കബീർ കെ.എച്ച്, സി.ജി അജിത് കുമാർ, നിയാസ് പാണാട്ട്, ടി.വി ഷൈൻ എന്നിവർ പ്രസംഗിച്ചു.