mmmm

മണലൂർ കുടുംബാരോഗ്യ കേന്ദ്രത്തിൽ വാക്‌സിൻ എടുക്കാനെത്തിയവർ ബഹളം വച്ചപ്പോൾ പൊലീസ് പ്രശ്നം പരിഹരിക്കാനുള്ള ശ്രമത്തിൽ.

കാഞ്ഞാണി: മണലൂർ പഞ്ചായത്തിന്റെ നിർദ്ദേശം ലഭിക്കാതെ സെക്കൻഡ് ഡോസ് വാക്‌സിൻ സ്വീകരിക്കാനെത്തിയവർ ബഹളം വച്ചതിനെ തുടർന്ന് കാരമുക്ക് കുടുംബാരോഗ്യ കേന്ദ്രത്തിൽ വാക്കേറ്റം. ഏപ്രിൽ മൂന്ന് വരെ ആദ്യ ഡോസ് സ്വീകരിച്ചവർ മാത്രം സെക്കന്റ് ഡോസിനായി എത്തണമെന്ന് വാർഡ് അംഗങ്ങൾ, ആശ വർക്കർമാർ എന്നിവർ മുഖേനെ നേരത്തെ അറിയിപ്പ് നൽകിയിരുന്നു.

അവർക്ക് എത്തിച്ചേരുന്നതിനുള്ള സമയവും മുൻകൂട്ടി അറിയിച്ചിരുന്നു. എന്നാൽ ഡി.എം.ഒയുടെ വാട്സ്ആപ്പ് സന്ദേശത്തിൽ ഏപ്രിൽ പത്ത് വരെയുള്ളവർക്കും സെക്കന്റ് ഡോസ് നൽകുമെന്ന് അറിയിപ്പുണ്ടായി എന്ന അവകാശവാദവുമായി നിരവധി പേർ ആരോഗ്യ കേന്ദ്രത്തിൽ രാവിലെ മുതൽ തമ്പടിച്ചിരുന്നു. ഇതിനിടയിൽ പഞ്ചായത്ത് അധികൃതരിൽ നിന്ന് ഔദ്യോഗികമായി ലഭിച്ച അറിയിപ്പിനെ തുടർന്ന് വന്നവരും കൂടിയായതോടെ ബഹളം മൂർച്ഛിച്ചു. ആദ്യം വന്നവർക്ക് ആദ്യം വാക്‌സിൽ നൽകണമെന്ന വാദവുമായി ചിലർ രംഗത്തെത്തി. തുടർന്ന് അന്തിക്കാട് പൊലിസ് സ്ഥലത്തെത്തിയാണ് പ്രശ്നം പരിഹരിച്ചത്.