ത്യശൂര്‍: മെട്രോ ഹോസ്പിറ്റലിന് സമീപം ചിറ്റിലപ്പിള്ളി പരേതനായ ഫ്രാന്‍സിസ് ഭാര്യ കെ.വി സാറാമ്മ (70) നിര്യാതയായി. ഒല്ലൂര്‍ വൈലോപ്പിള്ളി ശ്രീധരമേനോന്‍ മെമ്മോറിയല്‍ ഹയര്‍സെക്കൻഡറി സ്‌കൂളിലെ റിട്ടയേര്‍ഡ് പ്രിന്‍സിപ്പാളാണ്. സംസ്‌കാരം ഇന്ന് രാവിലെ 11.30 ന് കുരിയച്ചിറ മാര്‍ പൗലോസ് സ്ലീഹ പള്ളി സെമിത്തേരിയില്‍. മക്കള്‍: ഡേയ്‌സി, വര്‍ഗ്ഗീസ് (ഹെല്‍ത്ത് ഇന്‍സ്പക്ടര്‍ ജില്ലാ ആശുപത്രി ത്യശൂര്‍). മരുമക്കള്‍: ഡോ. ജോബി (വെറ്ററിനറി സര്‍ജന്‍, പാമ്പാടി), ഡോ. മിഥു ( ഗവ.ആയുര്‍വേദ അശുപത്രി അഴീക്കോട്).