കുന്നംകുളം: തെരുവുനായ അക്രമണത്തിൽ നാല് പേർക്ക് പരിക്കേറ്റു. പോർക്കളങ്ങാട് സ്വദേശികളായ പണിക്കശ്ശേരി വീട്ടിൽ മോഹനൻ (56), കോഴിപ്പറമ്പിൽ വീട്ടിൽ സുരേന്ദ്രൻ (62), പണിക്കശ്ശേരി വീട്ടിൽ സുധീർ (45), തോട്ടിങ്ങൽ വീട്ടിൽ സെൽവി (54) എന്നിവർക്കാണ് തെരുവുനായയുടെ കടിയേറ്റത്. വീടിന് സമീപത്ത് വെച്ചാണ് നാലുപേർക്കും തെരുവുനായയുടെ കടിയേറ്റത്. പരിക്കേറ്റവരെ ആദ്യം കുന്നംകുളം താലൂക്ക് ആശുപത്രിയിലും പിന്നീട് തൃശൂർ മെഡിക്കൽ കോളജിലും പ്രവേശിപ്പിച്ചു.