അളഗപ്പനഗർ: ഗ്രാമപഞ്ചായത്തിലെ 7ാം വാർഡ് പച്ചളിപ്പുറത്ത് കൊവിഡ് വ്യാപനം രൂക്ഷമായി. വാർഡിലെ 35 വീടുകളിലായി 83 പേർ കൊവിഡ് പോസിറ്റീവായി. കൊവിഡ് രോഗികളുടെ എണ്ണം ക്രമാതീതമായി വർദ്ധിച്ചതോടെ കണ്ടെയ്‌മെന്റ് സോണായ ഇവിടെ ക്രിറ്റിക്കൽ കണ്ടെയ്‌മെന്റ് സോണിലേക്ക് മാറ്റുന്നതിന് ശുപാർശ ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പ്രിൻസൺ തയ്യാലക്കലിന്റെ അദ്ധ്യക്ഷതയിൽ ആർ.ആർ.ടി വളണ്ടിയർമാരുടെ യോഗം ചേർന്നു. വാർഡിൽ നിന്നും പുറത്തേക്കും. വാർഡിലേക്കുമുള്ള പ്രവേശനം കർശനമായി നിരോധിക്കാൻ തീരുമാനിച്ചു. നിയന്ത്രണം ശക്തമാക്കുന്നതിന്റെ ഭാഗമായി പൊലീസും ആരോഗ്യ വിഭാഗവും നിരീക്ഷണം ശക്തമാക്കാൻ തീരുമാനിച്ചു. മൈക്ക് അനൗൺസ്‌മെന്റ് ഉൾപ്പെടെ നടത്തിവരുന്നുണ്ട്. പഞ്ചായത്തിൽ ആകെ 235 പേരാണ് ഇപ്പോൾ കൊവിഡ് ബാധിതരായി ചികിത്സയിൽ കഴിയുന്നത്.