crime

തൃശൂർ: സി.പി.എം നിയന്ത്രണത്തിലുള്ള കരുവന്നൂർ സർവീസ് സഹകരണ ബാങ്കിൽ നിന്ന് വിവിധ കാലയളവുകളിലായി വെട്ടിച്ച നൂറ് കോടിയിലേറെ രൂപ നിക്ഷേപിച്ചത് റിയൽ എസ്‌റ്റേറ്റ് മേഖലയിലാണെന്ന് സൂചന. ക്രമക്കേടിലൂടെ ലഭിക്കുന്ന പണം കൊണ്ട് ഭൂമി വാങ്ങിയും വിറ്റും വൻ ലാഭമുണ്ടാക്കി തട്ടിപ്പ് സംഘം ബാങ്കിൽ വീണ്ടും നിക്ഷേപിച്ചിരുന്നതായാണ് വിവരം. നോട്ട് നിരോധനകാലത്തും വെട്ടിപ്പ് വ്യാപകമായിരുന്നു. വായ‌്പയെടുക്കാൻ എത്തുന്നവരുടെ ആധാരമടക്കമുള്ള രേഖകൾ കൈവശപ്പെടുത്തിയ ശേഷം,​ നോട്ട് നിരോധനം കാരണം പണം ഇല്ലെന്നും പ്രതിസന്ധി തീർന്നാൽ ഉടൻ നൽകാമെന്നും പറഞ്ഞ് തെറ്റിദ്ധരിപ്പിച്ചിരുന്നു. പത്ത് ലക്ഷം രൂപ വായ്‌പയ്ക്ക് അപേക്ഷിച്ച വീട്ടമ്മയ്ക്ക് അങ്ങനെ പണം നൽകിയില്ല. എന്നാൽ,​ വീട്ടമ്മയുടെ പേരിൽ ഭൂമിയുടെ മതിപ്പു വിലയെക്കാൾ മൂന്നിരട്ടി തുക വായ്‌പയെടുത്ത് തട്ടിപ്പ് നടത്തിയതായും പരാതിയുണ്ട്.

നൂറ് കോടിയുടെ വെട്ടിപ്പ് നടന്നുവെന്നാണ് പരാതിയെങ്കിലും 300 കോടിയോളം രൂപ തട്ടിയെടുത്തതായി ആരോപണമുണ്ട്. കഴിഞ്ഞ ഏതാനും ആഴ്‌ചകളായി ബാങ്കിന്റെ പ്രവർത്തനം അവതാളത്തിലാണെന്ന് തിരിച്ചറിഞ്ഞതോടെ ലക്ഷങ്ങൾ നിക്ഷേപിച്ചവർ പണം പിൻവലിക്കാൻ തുടങ്ങിയിരുന്നു. എന്നാൽ, അവർക്ക് നൽകിയത് ആഴ്‌ചയിൽ പതിനായിരം രൂപ മാത്രമാണ്. നിക്ഷേപകർ ബഹളം തുടങ്ങിയതോടെയാണ് പരാതി നൽകാൻ നിലവിലെ ഭരണസമിതി തയ്യാറായത്.

ഇരുപത് വർഷത്തോളമായി ബാങ്കിൽ തട്ടിപ്പ് നടക്കുന്നുണ്ടെന്നാണ് വിവരം. പെയിന്റിംഗ് തൊഴിലാളിയുടെ പേരിൽ 50 ലക്ഷം രൂപയുടെ വായ്പ അനുവദിച്ചതായും വിവരമുണ്ട്. സഹകരണ വകുപ്പ് നടത്തിയ അന്വേഷണങ്ങളിലാണ് സൂചന ലഭിച്ചത്.

പാർട്ടി എല്ലാം മൂടിവച്ചു

സി.പി.എം ലോക്കൽ കമ്മിറ്റി മുൻ അംഗമാണ് വെട്ടിപ്പ് സംബന്ധിച്ച് പാർട്ടി വേദികളിൽ ആദ്യം പരാതി ഉന്നയിച്ചത്. വർഷങ്ങൾക്ക് മുമ്പ് തന്നെ ക്രമക്കേട് നടന്നിട്ടും നേതൃത്വം കണ്ടില്ലെന്ന് നടിച്ചുവെന്നായിരുന്നു ആക്ഷേപം. ബാങ്കുമായി ബന്ധപ്പെട്ട് രൂപീകരിച്ച സബ് കമ്മിറ്റിയിലും അദ്ദേഹം ക്രമക്കേട് ചൂണ്ടിക്കാട്ടി. നടപടി ഇല്ലാതെ വന്നതോടെ ജില്ലാ സെക്രട്ടറിക്കും പരാതി നൽകി. തുടർന്ന് അന്വേഷണ കമ്മിഷനെ വച്ചെങ്കിലും മറ്റ് നടപടികൾ ഉണ്ടായില്ല.

ഒടുവിൽ, ബാങ്കിലെ നിലവിലെ സെക്രട്ടറി ശ്രീകല ഇരിങ്ങാലക്കുട പൊലീസിൽ കഴിഞ്ഞദിവസം നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. ബാങ്കിലെ മുൻ സെക്രട്ടറിയടക്കം ആറുപേർക്കെതിരെയാണ് കേസ്. എന്നാൽ പാർട്ടിയിലെ ചില നേതാക്കളെ സംരക്ഷിച്ചാണ് പരാതി നൽകിയതെന്നും ആരോപണമുണ്ട്.

അ​ന്വേ​ഷ​ണം​ ​ക്രൈം​ ​ബ്രാ​ഞ്ചി​ലേ​ക്ക്,​ ​വ്യാ​പ്തി​ 300​ ​കോ​ടി?

തൃ​ശൂ​ർ​:​ ​ത​ട്ടി​പ്പി​ന്റെ​ ​വ്യാ​പ്തി​ 300​ ​കോ​ടി​യോ​ള​മെ​ത്തു​മെ​ന്ന് ​വ്യ​ക്ത​മാ​യ​തോ​ടെ​ ​ക​രു​വ​ന്നൂ​ർ​ ​സ​ഹ​ക​ര​ണ​ ​ബാ​ങ്കി​ലെ​ ​വാ​യ്പാ​ ​ത​ട്ടി​പ്പ് ​കേ​സി​ന്റെ​ ​അ​ന്വേ​ഷ​ണം​ ​ജി​ല്ലാ​ ​ക്രൈം​ ​ബ്രാ​ഞ്ചി​ന് ​കൈ​മാ​റി.​ ​ഇ​രി​ങ്ങാ​ല​ക്കു​ട​ ​പൊ​ലീ​സ് ​ബാ​ങ്കി​ലെ​ത്തി​ ​രേ​ഖ​ക​ൾ​ ​പ​രി​ശോ​ധി​ച്ച്,​ ​മു​ൻ​ ​സെ​ക്ര​ട്ട​റി​യും​ ​മാ​നേ​ജ​റും​ ​അ​ട​ക്കം​ ​ആ​റ് ​പേ​ർ​ക്കെ​തി​രെ​ ​കേ​സെ​ടു​ത്തി​രു​ന്നു.​ ​ബാ​ങ്കി​ൽ​ ​നി​ന്ന് ​വാ​യ്പ​യെ​ടു​ത്ത​ ​പ​ല​രും​ ​ഈ​ടാ​യി​ ​സ​മ​ർ​പ്പി​ച്ച​ ​രേ​ഖ​ക​ൾ​ ​അ​ന​ധി​കൃ​ത​മാ​യി​ ​കൈ​വ​ശ​പ്പെ​ടു​ത്തി​യാ​ണ് ​വ​ൻ​ത​ട്ടി​പ്പ് ​ന​ട​ത്തി​യ​ത്.​ ​ഈ​ ​രേ​ഖ​ക​ളു​പ​യോ​ഗി​ച്ച് 50​ ​ല​ക്ഷം​ ​രൂ​പ​ ​വ​രെ​ ​കൂ​ടു​ത​ൽ​ ​പാ​സാ​ക്കി​ ​പ​ണം​ ​പ്ര​തി​ക​ളു​ടെ​ ​അ​ക്കൗ​ണ്ടി​ലേ​ക്ക് ​ട്രാ​ൻ​സ്ഫ​ർ​ ​ചെ​യ്തു.
മു​ൻ​ ​മാ​നേ​ജ​ർ​ ​ബി​ജു,​ ​അ​ക്കൗ​ണ്ട​ന്റ് ​ജി​ൽ​സ് ​എ​ന്നി​വ​ർ​ ​വ​ഴി​ 52​ ​കോ​ടി​യാ​ണ് ​പ​ല​രു​ടെ​ ​പേ​രി​ൽ​ ​വാ​യ്പ​ ​ന​ൽ​കി​യ​ത്.​ ​ജി​ൽ​സി​ന്റെ​ ​പേ​രി​ൽ​ ​ബാ​ങ്കി​ൽ​ ​മൂ​ന്ന് ​അ​ക്കൗ​ണ്ടു​ക​ളു​ണ്ടാ​യി​രു​ന്നെ​ന്നും​ ​ത​ട്ടി​പ്പി​ലൂ​ടെ​ ​സ്വ​രൂ​പി​ച്ച​ ​പ​ണ​ത്തി​ലേ​റെ​യും​ ​പോ​യ​ത് ​ഈ​ ​അ​ക്കൗ​ണ്ടി​ലേ​ക്കാ​യി​രു​ന്നു​വെ​ന്നും​ ​വ്യ​ക്ത​മാ​യി.​ ​പ​ത്ത് ​വ​ർ​ഷ​ത്തി​നി​ട​യി​ൽ​ ​ബാ​ങ്കി​ന് ​കീ​ഴി​ലു​ള്ള​ ​സൂ​പ​ർ​ ​മാ​ർ​ക്ക​റ്റി​ലെ​ ​ഇ​ട​പാ​ടു​ക​ളു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ടും​ ​ക്ര​മ​ക്കേ​ടു​ക​ളു​ണ്ടാ​യി​ട്ടു​ണ്ടെ​ന്നാ​ണ് ​സൂ​ച​ന.​ ​ഇ​രി​ങ്ങാ​ല​ക്കു​ട​യി​ലെ​ ​ഒ​രു​ ​പ​ഞ്ചാ​യ​ത്തി​ലും​ ​സ​മീ​പ​ ​പ്ര​ദേ​ശ​ത്തു​മാ​യി​ ​ക​രു​വ​ന്നൂ​ർ​ ​ബാ​ങ്കി​ന് ​അ​ഞ്ച് ​ശാ​ഖ​ക​ളാ​ണ് ​ഉ​ള്ള​ത്.
അ​തേ​സ​മ​യം,​ ​പ്ര​തി​ക​ളെ​ ​അ​റ​സ്റ്റ് ​ചെ​യ്യാ​ത്ത​തും​ ​ഭ​ര​ണ​സ​മി​തി​ ​പി​രി​ച്ചു​വി​ടാ​ത്ത​തും​ ​രാ​ഷ്ട്രീ​യ​ ​സ​മ്മ​ർ​ദം​ ​മൂ​ല​മാ​ണെ​ന്ന് ​ആ​ക്ഷേ​പ​മു​യ​ർ​ന്നി​ട്ടു​ണ്ട്.

കു​റ്റ​ക്കാ​രെ​ ​സം​ര​ക്ഷി​ക്കി​ല്ല:​ ​സി.​പി.​എം

തൃ​ശൂ​ർ​ ​:​ ​ക​രു​വ​ന്നൂ​ർ​ ​സ​ർ​വ്വീ​സ് ​സ​ഹ​ക​ര​ണ​ ​ബാ​ങ്കി​ൽ​ ​വാ​യ്പ​ ​ക്ര​മ​ക്കേ​ടു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ട​ ​സം​ഭ​വ​ത്തി​ൽ​ ​കു​റ്റ​ക്കാ​രെ​ന്ന് ​ക​ണ്ടെ​ത്തി​യാ​ൽ​ ​അ​വ​ർ​ക്കെ​തി​രെ​ ​ക​ർ​ശ​ന​ ​ന​ട​പ​ടി​ ​സ്വീ​ക​രി​ക്കു​മെ​ന്ന് ​സി.​പി.​എം​ ​ജി​ല്ലാ​ ​സെ​ക്ര​ട്ട​റി​ ​എം.​എം​ ​വ​ർ​ഗീ​സ് ​വ്യ​ക്ത​മാ​ക്കി.​ ​ക്ര​മ​ക്കേ​ട് ​ന​ട​ത്തി​യ​വ​രെ​യും​ ​കൂ​ട്ടു​നി​ന്ന​വ​രെ​യും​ ​പാ​ർ​ട്ടി​ ​സം​ര​ക്ഷി​ക്കി​ല്ല.​ ​വാ​യ്പാ​ ​ക്ര​മ​ക്കേ​ടു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ട് ​സി.​പി.​എ​മ്മി​നെ​തി​രെ​ ​കോ​ൺ​ഗ്ര​സും​ ​ബി.​ജെ.​പി​യും​ ​ന​ട​ത്തു​ന്ന​ ​വി​മ​ർ​ശ​ന​ങ്ങ​ൾ​ ​രാ​ഷ്ട്രീ​യ​ ​പ്രേ​രി​ത​മാ​ണ്.