കയ്പമംഗലം: വർദ്ധിച്ചുവരുന്ന ഭീകരവാദത്തിനെതിരെ കേരളത്തിന്റെ ഭൂപടം വരച്ച് യുവമോർച്ച നിയോജക മണ്ഡലം കമ്മിറ്റി സംരക്ഷണ വലയം തീർത്ത് പ്രതിഷേധിച്ചു. ബി.ജെ.പി നിയോജക മണ്ഡലം ജനറൽ സെക്രട്ടറി അജയഘോഷ് ഉദ്ഘാടനം ചെയ്തു. യുവമോർച്ച മണ്ഡലം പ്രസിഡന്റ് അനീഷ് മാടപ്പാട്ട് അദ്ധ്യക്ഷനായി. എ.ആർ രഞ്ജിത്ത്, യദു കക്കറ, വി.എം മിഥീഷ്, വി.എസ് അക്ഷയ് എന്നിവർ സംസാരിച്ചു.
യുവമോർച്ച കയ്പമംഗലം നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന സംരക്ഷണ വലയം തീർത്ത് പ്രതിഷേധം മണ്ഡലം ജനറൽ സെക്രട്ടറി അജയഘോഷ് ഉദ്ഘാടനം ചെയ്യുന്നു.