പഴയന്നൂർ: ഭഗവതി ക്ഷേത്രത്തോട് ചേർന്നുള്ള പഞ്ചായത്ത് പൊതുകുളമായ പടിഞ്ഞാറേച്ചിറ കയ്യേറി രൂപമാറ്റം വരുത്തിയെന്ന പരാതിയിൽ പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃതത്തിൽ എൽ.എസ്.ജി.ഡി ഉദ്യോഗസ്ഥർ പരിശോധന നടത്തി. ചിറയുടെ തെക്കുവശവും കിഴക്കുവശവും കയ്യേറ്റം നടന്നതായി ഉദ്യോഗസ്ഥ സംഘത്തിന് പ്രഥമദൃഷ്ട്യാ ബോധ്യപ്പെട്ടു. കയ്യേറിയ പഞ്ചായത്തിന്റെ ഭൂമി തിരിച്ചുപിടിക്കാനുള്ള നടപടികളുമായി മുന്നോട്ടുപോകുമെന്ന് സ്ഥലം സന്ദർശിച്ച് പഴയന്നൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.കെ മുരളീധരൻ പറഞ്ഞു. എൽ.എസ്.ജി.ഡി അസി. എൻജിനീയർ സുനിൽകുമാർ, ഓവർസിയർ ശാരി, ക്ലാർക്ക് മഞ്ജുള എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. പഞ്ചായത്തംഗം രാധ രവീന്ദ്രൻ, ജി.പ്രദീപ്, ബ്ലോക്ക് കോൺഗ്രസ് സെക്രട്ടറി ടി.ആർ സുകു, ഒ.ബി.സി കോൺഗ്രസ് മണ്ഡലം ചെയർമാൻ സി.പി ഷനോജ്, കോൺഗ്രസ് വാർഡ് പ്രസിഡന്റുമാരായ പി.സി മനോജ്, നാരായണൻകുട്ടി, വി.കെ സജീഷ്, ഹുസൈൻ തുടങ്ങിയവർ സ്ഥലത്തെത്തിയിരുന്നു.