വടക്കാഞ്ചേരി : പ്രാദേശിക പത്രപ്രവർത്തകർക്ക് ക്ഷേമനിധി ഏർപ്പെടുത്തണമെന്നാവശ്യപ്പെട്ട് കേരള പത്രപ്രവർത്തക അസോസിയേഷൻ സേവ്യർ ചിറ്റിലപ്പിള്ളി എം.എൽ.എയ്ക്ക് നിവേദനം നൽകി. കേരള പത്രപ്രവർത്തക അസോസിയേഷൻ
തലപ്പിള്ളി താലൂക്ക് പ്രസിഡന്റ് രാധാകൃഷ്ണൻ കൊരവൻകുഴി, ജില്ലാ ജനറൽ സെക്രട്ടറി സെക്രട്ടറി മനോജ് കടമ്പാട്ട്,
ജില്ലാ വൈസ് പ്രസിഡന്റ് രാജശേഖരൻ കടമ്പാട്ട്, താലൂക്ക് കമ്മിറ്റി അംഗം സമേഷ് അരയപറമ്പിൽ എന്നിവർ ചേർന്നാണ് നിവേദനം നൽകിയത്. ജില്ലാതല അക്രഡിറ്റേഷൻ ലഭ്യമാക്കുക, പ്രാദേശിക പ്രവർത്തകരുടെ കണക്കെടുപ്പ് പൂർത്തിയാക്കുക, ആരോഗ്യ സുരക്ഷാപദ്ധതിയും 25 ലക്ഷം രൂപയുടെ അടിയന്തിര ഇൻഷുറൻസും ഏർപ്പെടുത്തുക, മാധ്യമപ്രവർത്തകരുടെ പ്രശ്‌നങ്ങൾ പഠിക്കാൻ കമ്മീഷനെ നിയമിക്കുക തുടങ്ങിയ ആവശ്യങ്ങളും നിവേദനത്തിൽ ഉന്നയിച്ചു.
കേരള പത്രപ്രവർത്തക അസോസിയേഷൻ തലപ്പിള്ളി താലൂക്ക് കമ്മിറ്റി സേവ്യർ ചിറ്റിലപ്പിള്ളി എം.എൽ.എ.ക്ക് നിവേദനം നൽകുന്നു.