മതിലകം: മതിലകത്ത് പാലിയേറ്റീവ് ആൻഡ് റീഹാബിലിറ്റേഷൻ സൊസൈറ്റി പ്രവർത്തനം ആരംഭിക്കുന്നു. പഞ്ചായത്തിലെ നിരാലംബരും കിടപ്പുരോഗികളുമായവരുടെ സാന്ത്വന പരിചരണമാണ് ആദ്യഘട്ടത്തിൽ ആരംഭിക്കുന്നത്. ഡോക്ടർ, നഴ്‌സുമാർ ഉൾപ്പെടുന്ന ആരോഗ്യ പ്രവർത്തകർ വീടുകളിൽ നേരിട്ടെത്തി രോഗികൾക്ക് പരിചരണം നൽകും.
കൗൺസിലിംഗ്, ടെലിമെഡിസിൻ അടക്കമുള്ള സംവിധാനങ്ങളും ഒരുക്കും. സുമനസുകളിൽ നിന്നും പ്രവർത്തന ഫണ്ട് സ്വരൂപിക്കുന്നതിനായി ഏർപ്പെടുത്തിയ പരിപാടിയിൽ ആദ്യ തുക മന്ത്രി കെ. രാധാകൃഷ്ണൻ ഏറ്റുവാങ്ങി. സി.പി.എം ഏരിയ സെക്രട്ടറി പി.കെ ചന്ദ്രശേഖരൻ അദ്ധ്യക്ഷനായി. സി.പി.എം ജില്ലാ സെക്രട്ടറി എം.എം വർഗീസ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ ഡേവിസ്, പി.എച്ച് നിയാസ്, ഇ.ജി സുരേന്ദ്രൻ, എം.എ വിജയൻ, ഷീജ ബാബു, പി.എം ആൽഫ, കെ.വൈ അസീസ് എന്നിവർ സംസസാരിച്ചു.
പാലിയേറ്റീവ് റീഹാബിലിറ്റേഷൻ ഇനിഷ്യേറ്റീവ് സൊസൈറ്റിയുടെ പ്രവർത്തനത്തിനായി സ്വരൂപിക്കുന്ന ഫണ്ടിലേക്ക് ആദ്യ ഷെയർ മന്ത്രി കെ. രാധാകൃഷ്ണൻ ഏറ്റുവാങ്ങുന്നു.