palppu
ഡോ.പൽപ്പു ഫൗണ്ടേഷൻ വടക്കാഞ്ചേരി ഓഫീസിൽ വച്ച് നടന്ന ചടങ്ങിൽ മാനേജിങ് ട്രസ്റ്റി റിഷി പൽപ്പു ഫോൺ അഞ്ജലി രാജന് കൈമാറുന്നു

വടക്കാഞ്ചേരി: എസ്.എസ്.എൽ.സി പരീക്ഷയിൽ ഒൻപത് എപ്ലസുകൾ കരസ്ഥമാക്കിയ അഞ്ജലി രാജന് ഓൺലൈൻ പഠനത്തിന് ഇനി ഫോണില്ലായ്മ തടസ്സമാകില്ല. ഡോ.പൽപ്പു ഫൗണ്ടേഷനാണ് അഞ്ജലിയ്ക്ക് ഓൺലൈൻ പഠനത്തിന് സ്മാർട്ട് ഫോൺ നൽകി സൗകര്യമൊരുക്കിയത്. വടക്കാഞ്ചേരി നടത്തറയിൽ താമസിക്കുന്ന കുന്നത്ത്‌വീട്ടിൽ രാജൻ- സുജാ ദമ്പതികളുടെ മകളായ അഞ്ജലി രാജൻ ഈ വർഷത്തെ എസ്.എസ്.എൽ.സി പരീക്ഷയിൽ 9 എപ്ലസുകൾ കരസ്ഥമാക്കിയിരുന്നു. സ്മാർട്ട് ഫോണില്ലാതെ കഷ്ടപ്പെടുന്ന സമയത്താണ് ഡോ. പൽപ്പു ഫൗണ്ടേഷൻ സഹായമായി എത്തിയത്. പൽപ്പു ഫൗണ്ടേഷൻ വടക്കാഞ്ചേരി ഓഫീസിൽ നടന്ന ചടങ്ങിൽ ഫൗണ്ടേഷൻ മാനേജിങ് ട്രസ്റ്റി റിഷി പൽപ്പു ഫോൺ കൈമാറി. അഞ്ജലി രാജനെപോലെ ഫോണില്ലാതെ പഠനം മുടങ്ങിയതിന്റെ പേരിൽ മുന്നിലേക്കെത്താൻ സാധിക്കാത്ത ഒരുപാടുപേർ കേരളത്തിലുണ്ട്. എല്ലാരും ജയിക്കട്ടെ എന്ന് പറഞ്ഞിട്ട് കാര്യമില്ല. എല്ലാർക്കും മികച്ച രീതിയിലുള്ള വിദ്യാഭ്യാസത്തിന് അവസരം നൽകണം. ഇല്ലെങ്കിൽ ഒരു സമൂഹത്തിനെ അജ്ഞതയുടെ ഇരുട്ടിലേക്കാണ് തള്ളിവിടുന്നതെന്ന് റിഷി പൽപ്പു പറഞ്ഞു. ഡോ. പൽപ്പു ഫൗണ്ടേഷൻ പ്രോജക്ട് കോഡിനേറ്റർ സരേഷ് കല്യാണി, പ്രസാദ് വിളംബത്ത്, അജേഷ് അകമല, അഖിൽ കൊച്ചാട്ടിൽ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.