കൊടുങ്ങല്ലൂർ: കൊവിഡ് വ്യാപനത്തിന്റെ പേരിൽ യാതൊരു മുന്നറിയിപ്പും നൽകാതെ എറിയാട് പഞ്ചായത്ത് അതിർത്തികൾ അടച്ച്പൂട്ടിയ ജില്ലാ ഭരണകൂടത്തിന്റെ നടപടിയിൽ പഞ്ചായത്ത് കോൺഗ്രസ് പാർലമെന്ററി പാർട്ടി യോഗം പ്രതിഷേധിച്ചു. ആദ്യ ഡോസ് കഴിഞ്ഞ് 100 ദിവസം പിന്നിട്ടിട്ടും രണ്ടാം ഡോസ് ലഭ്യമാക്കാതെ ജനങ്ങളോട് അടച്ച് പൂട്ടി വീട്ടിലിരിക്കാൻ പറയുന്നതിൽ യാതൊരു ന്യായീകരണവുമില്ലെന്ന് യോഗം കുറ്റപ്പെടുത്തി. പി.കെ മുഹമ്മദ്, പി.എച്ച് നാസർ, കെ.എസ് രാജീവ്, കെ.എം സാദത്ത്, ലൈല സേവ്യർ, നജ്മ അബ്ദുൽ കരീം എന്നിവർ പ്രസംഗിച്ചു.