പാവറട്ടി: മുല്ലശ്ശേരി സാമൂഹിക ആരോഗ്യകേന്ദ്രത്തിലേക്ക് വെങ്കിടങ്ങ് യംഗ്‌സ്റ്റേഴ്‌സ് ക്ലബ് ഓക്‌സിജൻ കോൺസെൻട്രേറ്റർ നൽകി. മുരളി പെരുനെല്ലി എം.എൽ.എ. ഡോ: ഫറൂഖ് ഉമ്മറിന് കൈമാറി ഉദ്ഘാടനം നിർവഹിച്ചു. മുല്ലശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീദേവി ജയരാജൻ മുഖ്യാതിഥിയായി. ജനപ്രതിനിധികളായ ഷാജി അമ്പലത്ത്, ഷീബ വേലായുധൻ, ഒ.ജെ ഷാജൻ, കെ.സി ജോസഫ്, ക്ലബ്ബ് അംഗങ്ങളായ എ.എസ് രാജു, കെ.ആർ രാഗേഷ്, പി.കെ ഹിഷാം, കെ.ആർ രാജേഷ്, പി.കെ ഉണ്ണികൃഷ്ണൻ, എം.കെ റഷീദ് എന്നിവർ സംസാരിച്ചു.