ചാലക്കുടി: സാംബവ മഹാസഭയുടെ മുൻ ജനറൽസെക്രട്ടറിയും പട്ടികജാതി, വർഗ ദേശിയ കോ-ഓർഡിനേറ്ററുമായ കോന്നിയൂർ പി.കെയുടെ അനുസ്മരണ സമ്മേളനം നടത്തി. മഹാസഭ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന ചടങ്ങ് സംസ്ഥാന പ്രസിഡന്റ് പി.കെ ശങ്കർദാസ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് എൻ.വി സുബ്രൻ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന എക്‌സ്‌ക്യൂട്ടിവ് കൗൺസിലർ കെ.കെ രാമകൃഷ്ണൻ,വനിത ജനറൽ സെക്രട്ടറി ഭാവനി കുമാരൻ, എംപ്ലോയിസ് ഫോറം ജില്ലാ സെക്രട്ടറി എ.കെ ബാലൻ, കലാഭവൻ ജയൻ, ജില്ലാ സെക്രട്ടറി പി.എ ദിലീപ് കുമാർ, യൂണിയൻ സെക്രട്ടറി വി.എം സുബ്രൻ, വനിതാ സമാജം ജില്ലാ പ്രസിഡന്റ് അംബിക സുന്ദരൻ, ജില്ലാ വൈസ് പ്രസിഡന്റ് പി.എ രഘു, ബനീഷ്, സുരജ് ചിറയ്ക്കൽ, ഭാനു വാസു, ഷില ചന്ദ്രൻ എന്നിവർ സംസാരിച്ചു.