കൊടുങ്ങല്ലൂർ: ആല സർവീസ് സഹകരണ ബാങ്ക് അംഗങ്ങൾക്കുള്ള മെമ്പേഴ്‌സ് റിലീഫ് ഫണ്ട് വിതരണം ആരംഭിച്ചു. പ്രധാന അവയവങ്ങൾക്ക് സാരമായ അസുഖം ബാധിച്ചവർക്കും കാൻസർ മുതലായ രോഗങ്ങൾ പിടിപ്പെട്ട് അപേക്ഷ നൽകിയ അംഗങ്ങൾക്കുമാണ് ഫണ്ട് നൽകുന്നത്.
കോതപറമ്പ് നിവാസി പുഞ്ചപറമ്പിൽ അലി ഭാര്യ ഫാത്തിമയ്ക്ക് അനുവദിച്ച 25,000 രൂപ നൽകി ശ്രീനാരായണപുരം പഞ്ചായത്ത് പ്രസിഡന്റ് എം.എസ് മോഹനൻ വിതരണോദ്ഘാടനം നിർവഹിച്ചു. ബാങ്ക് വൈസ് പ്രസിഡന്റ് കെ.എ ഹാഷിക് അദ്ധ്യക്ഷനായി. പ്രസിഡന്റ് അഡ്വ. എ.ഡി സുദർശനൻ, സെക്രട്ടറി പി.ആർ രാജേന്ദ്രൻ, ശ്രീജയ രാജീവ്, സിന്ധു സുധീർ, എം.ആർ ഉണ്ണിക്കൃഷ്ണൻ, രേഖ അനിൽകുമാർ, ഷൈനി രതീഷ് എന്നിവർ പങ്കെടുത്തു.
ആല ബാങ്ക് റിലീഫ് ഫണ്ട് വിതരണം ശ്രീനാരായണ പുരം പഞ്ചായത്ത് പ്രസിഡന്റ് എം.എസ് മോഹനൻ നിർവഹിക്കുന്നു.