ചാലക്കുടി: എം.എൽ.എ കെയർ പദ്ധതിയുടെ ഭാഗമായി കൊരട്ടി ഗാന്ധിഗ്രാം ത്വക്ക് രോഗാശുപത്രിയിലേക്ക് മൂന്നു ലക്ഷം രൂപ വിലവരുന്ന കൊവിഡ് പ്രതിരോധ ഇനങ്ങളും മരുന്നുകളും നൽകി. ടി.ജെ സനീഷ്‌കുമാർ എം.എൽ.എ മരുന്നുകൾ കൈമാറി. സൂപ്രണ്ട് ഡോ. വി.എ ലത ഏറ്റുവാങ്ങി. പൾസ് ഓക്‌സിമീറ്റർ, ആശുപത്രി ജീവനക്കാർക്കുള്ള ഗൗണുകൾ, പി.പി.ഇ കിറ്റുകൾ, മാസ്‌കുകൾ ഒരു ലക്ഷംരൂപയുടെ മരുന്നുകൾ എന്നിവ ഇന്ത്യൻ റെഡ് ക്രോസ് സൊസൈറ്റിയാണ് എം.എൽ.എ കെയറിലേക്ക് സംഭാവന ചെയ്തത്. കൊരട്ടി ഗ്രാമൻപഞ്ചായത്ത് പ്രസിഡന്റ് പി.സി ബിജു ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. അഡ്വ.എം.എസ് അനിൽകുമാർ, വാർഡ് മെമ്പർ ലിജോ, ഫിൻസോ തങ്കച്ചൻ, ആശുപത്രി സെക്രട്ടറി കെ. രാജേന്ദ്രൻ എന്നിവർ സംസാരിച്ചു.