പാവറട്ടി : കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് കേരളം ഇന്ത്യക്ക് മാതൃകയാണെന്നും അതിനാലാണ് കേരളത്തിൽ മരണനിരക്ക് കുറവായതെന്നും ദേവസ്വം, പട്ടികജാതി, പട്ടികവർഗക്ഷേമ വകുപ്പ് മന്ത്രി കെ.രാധാകൃഷ്ണൻ അഭിപ്രായപ്പെട്ടു. വെങ്കിടങ്ങ് ഗ്രാമപഞ്ചായത്തിന് തൃശൂർ മദർ ആശുപത്രിയുടെ സി.എസ്.ആർ ഫണ്ടിൽ നിന്ന് അനുവദിച്ച ആംബുലൻസ് ഫ്‌ളാഗ് ഓഫ് ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. മുരളി പെരുനെല്ലി എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. മുല്ലശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ലതി വേണുഗോപാൽ, പഞ്ചായത്ത് പ്രസിഡണ്ട് ചാന്ദിനി വേണു, വൈസ് പ്രസിഡണ്ട് സൗമ്യ സുകു, മദർ ആശുപത്രി പ്രതിനിധി അമീർ ഹംസ, പഞ്ചായത്ത് സെക്രട്ടറി സി.എസ് മിനി, ജില്ലാ പഞ്ചായത്ത് അംഗം ബെന്നി ആന്റണി, എ.ടി അബ്ദുൾ മജീദ് എന്നിവർ സംസാരിച്ചു.