pn-paniker-vayanadinaghos
പി.എൻ പണിക്കർ ദേശീയവായനാ ദിനാഘോഷത്തിന്റെ സമാപന സമ്മേളനം മണ്ണുത്തി മഹാത്മാ ലൈബ്രറിയിൽ റവന്യു മന്ത്രി കെ. രാജൻ ഉദ്ഘാടനം ചെയ്യുന്നു

തൃശൂർ: ഇരുപത്തിയഞ്ചാമത് പി.എൻ പണിക്കർ ദേശീയ വായനാദിനാഘോഷം സമാപിച്ചു. ഒരു മാസം നീണ്ടുനിന്ന പരിപാടികൾ 28 സംസ്ഥാനങ്ങളിലും,​ ഒമ്പത് കേന്ദ്രഭരണ പ്രദേശങ്ങളിലും,​ ഏഴ് വിദേശ രാജ്യങ്ങളിലുമായി ഓൺലൈനിലൂടെയാണ് ആഘോഷിച്ചത്. വെബിനാറുകൾ, ചിത്രരചന, ക്വിസ്, ഉപന്യാസം എന്നിവ നടന്നു. സമാപന സമ്മേളനം മണ്ണുത്തി മഹാത്മാ ലൈബ്രറിയിൽ റവന്യു മന്ത്രി കെ. രാജൻ ഉദ്ഘാടനം ചെയ്തു. മേയർ എം.കെ വർഗീസ് അദ്ധ്യക്ഷനായി. പി.എൻ പണിക്കർ ഫൗണ്ടേഷൻ ജില്ലാ കോ- ഓർഡിനേറ്റർ കെ.കെ സീതാരാമൻ, കൺവീനർ പ്രൊഫ ജോർജ് അലക്‌സ്, അഡ്വ. സി.ആർ ജെയ്‌സൺ, ഭാസ്‌കരൻ കെ. മാധവൻ, ജോസ് പാലോക്കാരൻ, കെ.പി ജോർജ്, രാജേഷ് എന്നിവർ സംസാരിച്ചു.