youth
മാസ്റ്റർ പ്ലാനിനെതിരെ യൂത്ത് കോൺഗ്രസ് അയ്യന്തോൾ മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച ധർണ്ണ കെ.പി.സി.സി സെക്രട്ടറി എ. പ്രസാദ് ഉദ്ഘാടനം ചെയ്യുന്നു

തൃശൂർ : മാസ്റ്റർ പ്ലാനിനെതിരെ യൂത്ത് കോൺഗ്രസ് അയ്യന്തോൾ കമ്മിറ്റി ധർണ്ണ നടത്തി. കെ.പി.സി.സി സെക്രട്ടറി എ.പ്രസാദ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് കെ.സമേഷ് അദ്ധ്യക്ഷത വഹിച്ചു. കെ.സരേഷ്, ബ്ലോക്ക് കോൺഗ്രസ് സെക്രട്ടറി പാറയിൽ രാധാകൃഷ്ണൻ, കൗൺസിലർ മെഫി ഡെൽസൺ, കർഷക കോൺഗ്രസ് അയ്യന്തോൾ മണ്ഡലം പ്രസിഡന്റ് ഹരിത്ത് കല്ലുപാലം എന്നിവർ പ്രസംഗിച്ചു. ദീപക് വിൽസൺ സ്വാഗതവും മണ്ഡലം ജിൻസി പ്രീജോ നന്ദിയും പറഞ്ഞു.