conary
രാജസ്ഥാൻ വിദ്യാർത്ഥിക്ക് പഠനാവശ്യത്തിനായി ചേർപ്പ് പെരുമ്പിള്ളിശേരിയിലെ കോൺഗ്രസ് പ്രവർത്തകരുടെ നേതൃത്വത്തിൽ കംപ്യൂട്ടർ സാധന സാമഗ്രികൾ നൽകുന്നതിന്റെ വിതരണോദ്ഘാടനം കെ.പി.സി.സി അംഗം എം.കെ അബ്ദുൾ സലാം നിർവഹിക്കുന്നു.

ചേർപ്പ്: തിരുവുള്ളക്കാവിൽ താമസിക്കുന്ന രാജസ്ഥാൻ ദമ്പതികളായ അശോക് കുമാറിന്റെയും ലീല ദേവിയുടെയും മകനും ചേർപ്പ്‌ സർക്കാർ സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിയുമായ ദീപക്കിന് പഠനാവശ്യത്തിനായി പെരുമ്പിള്ളിശ്ശേരിയിലെ കോൺഗ്രസ് പ്രവർത്തകർ കമ്പ്യൂട്ടർ നൽകി. കെ.പി.സി.സി അംഗം എം.കെ അബ്ദുൾസലാം വിതരണോദ്ഘാടനം നിർവഹിച്ചു. എ.എസ് ഉണ്ണിക്കൃഷ്ണൻ അദ്ധ്യക്ഷനായി. കെ.കെ അശോകൻ, ജോൺ ആന്റണി, എ.ആർ അശോകൻ,​ കെ.ആർ മണികണ്ഠൻ, വി.എ ഹരിദാസ്, ബിജു പണിക്കശ്ശേരി, അഭിഷേക് ആറ്റുപുറത്ത് എന്നിവർ പങ്കെടുത്തു.

പെരുമ്പിള്ളിശേരിയിലെ കോൺഗ്രസ് പ്രവർത്തകരുടെ നേതൃത്വത്തിൽ കെ.പി.സി.സി അംഗം എം.കെ അബ്ദുൾ സലാം രാജസ്ഥാൻ വിദ്യാർത്ഥിക്ക് പഠനാവശ്യത്തിനായി കമ്പ്യൂട്ടർ കൈമാറുന്നു.