ചാലക്കുടി: ആഫിക്കൻ ഒച്ചുകളെ തുരത്തുന്ന കർമ്മ പരിപാടികളുമായി കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് പ്രവർത്തകർ മേലൂർ പഞ്ചായത്തിലെ പൂലാനിയിലെത്തി. ജനജീവിതം ദു:സഹമാക്കിയ പ്രദേശങ്ങളിലെ വീടുകൾ സന്ദർശിച്ച് വിവരങ്ങൾ ആരായുകയും ചെയ്തു. ഇതിന്റെ അടിസ്ഥാനത്തിൽ ഒരു പ്രവർത്തന പരിപാടി തയ്യാറാക്കി പഞ്ചായത്തിന് സമർപ്പിക്കാനും പരിഷത്ത് ചാലക്കുടി മേഖല കമ്മറ്റിയുടെ നേതൃത്വത്തിൽ തുടർ പ്രവർത്തനങ്ങൾ നടത്താനും തീരുമാനിച്ചു. കേരള കാർഷിക സർവകലാശാല റിട്ട. ഡീനും എന്റമോളജിസ്റ്റുമായ ഡോ. ജിം തോമസിന്റെ നേതൃത്വത്തിലായിരുന്നു സന്ദർശനം. സംസ്ഥാന സമിതി അംഗം വി.ജി ഗോപിനാഥ്, ജില്ലാ കമ്മറ്റി അംഗം ടി.വി ബാലൻ, മേഖല കമ്മറ്റി അംഗങ്ങളായ പി.കെ രവീന്ദ്രൻ, ടി.എസ് മനോജ്, അഞ്ജലി രവികുമാർ, പൂലാനി യൂണിറ്റ് സെക്രട്ടറി എം.ആർ അഭിന്ദ്രൻ, പി.എസ് ദീപേഷ്, പി.പി പ്രവീൺ എന്നിവരും സംഘത്തിലുണ്ടായിരുന്നു.