പാണഞ്ചേരി: ആറുവർഷം മുമ്പ് പ്രവർത്തനമാരംഭിച്ച ആധുനിക ക്രിമിറ്റോറിയത്തിന്റെ സാങ്കേതിക തകരാർപോലും ഇതുവരെ പരിഹരിക്കാൻ കഴിയാത്ത പാണഞ്ചേരി പഞ്ചായത്ത് എൽ.ഡി.എഫ് ഭരണസമിതി രാജിവെക്കണമെന്ന് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് കെ.സി അഭിലാഷ് ആവശ്യപ്പെട്ടു. ക്രിമിറ്റോറിയം പ്രശ്‌നവുമായി ബന്ധപ്പെട്ട് പാണഞ്ചേരി പഞ്ചായത്തിന് മുമ്പിൽ നടത്തിയ ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ലീലാമ്മ തോമസ്, ബാബു തോമസ്, ബെന്നി എന്നിവർ നേതൃത്വം നൽകി.