ചാലക്കുടി: കുറ്റിച്ചിറ ഗ്രാമീണവായനശാല, കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് കുറ്റിച്ചിറ യൂണിറ്റ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ ശ്യാമപാർവതിയുടെ 'ഒറ്റ മഴപെയ്ത്ത് 'പുസ്തകത്തിന്റെ പ്രകാശനം നടത്തി. ചായ്പ്പൻകുഴി ഗവ.യു.പി സ്‌കൂളിൽ നടന്ന ചടങ്ങിൽ എഴുത്തുകാരനും കവിയുമായ സുഭാഷ് മൂന്നുമുറി പ്രകാശനം നിർവ്വഹിച്ചു. ചാലക്കുടി എ.ഇ.ഒ കെ.വി പ്രദീപ് കുമാർ പുസ്തകം ഏറ്റുവാങ്ങി. വായനശാല പ്രസിഡന്റ് ടി.വി ബാലൻ അദ്ധ്യക്ഷനായി. ടി.ഡി.ഒ ഇ.ആർ സന്തോഷ് കുമാർ വായനശാലയുടെ ഉപഹാരം ശ്യാമപാർവതിക്ക് കൈമാറി. സെക്രട്ടറി സി.കെ ഉണ്ണികൃഷ്ണൻ, ഡെപ്യൂട്ടി തഹസിൽദാർ യു.വി രാജൻ, പരിഷത്ത് മേഖലാ സെക്രട്ടറി സുശീലൻ, വാർഡ് മെമ്പർമാരായ സജിത ഷാജി, കെ.പി ജെയിംസ്, വി.എൻ സിജു എന്നിവർ സംസാരിച്ചു.