പാവറട്ടി: തോളൂരിൽ ബുധനാഴ്ച പുലർച്ചെയുണ്ടായ വോൾട്ടേജ് വ്യതിയാനംമൂലം നിരവധി വീടുകളിലെ ഇലക്‌ട്രോണിക് ഉപകരണങ്ങൾ തകരാറിലായി. പുലർച്ചെ മൂന്നിന് ഉണ്ടായ കനത്ത കാറ്റിൽ വൈദ്യുതി ലൈനിലുണ്ടായ തകരാറാണ് നഷ്ടങ്ങൾക്ക് കാരണമായതെന്ന് കരുതുന്നു. ടിവി, ചാർജറുകൾ, അഡാപ്റ്ററുകൾ, കേബിൾ സെറ്റ്‌ടോപ്പ് ബോക്‌സ് തുടങ്ങിയവയാണ് കൂടുതലും കേടായത്. ഇലക്ട്രിക്ക് പോസ്റ്റുകളിലെ കേബിൾ ഉപകരണങ്ങൾക്ക് നാശം സംഭവിച്ചത് പ്രദേശത്ത് കേബിൾ വിതരണം ഭാഗികമായി തടസപ്പെടുന്നതിനും കാരണമായി. ചിറ്റിലപ്പിള്ളി വൈദ്യശാല പരിസരത്ത് പുലർച്ചെ മൂന്നോടെ ഉണ്ടായ ചുഴലിക്കാറ്റിലും സാരമായ നാശനഷ്ടങ്ങൾ സംഭവിച്ചു.