തൃശൂർ : പട്ടികജാതി ഫണ്ട് തട്ടിപ്പ് നടത്തിയ ഉദ്യോഗസ്ഥരെ സർവ്വീസിൽ നിന്നും പിരിച്ചുവിടുക, പൊതുശൗചാലയങ്ങൾ വൃത്തിയാക്കുന്ന പദ്ധതിക്ക് മഹാത്മ അയ്യൻകാളിയുടെ പേര് നൽകിയ സർക്കാർ നടപടി പിൻവലിക്കുക, വിവിധ ലോണുകൾക്ക് മൊറോട്ടോറിയം പ്രഖ്യാപിക്കുക എന്നീ വിഷയങ്ങൾ ഉന്നയിച്ച് ജില്ലയിൽ പ്രതിഷേധ സമരം നടത്താൻ കെ. പി.എം.എസ് ജില്ലാ കമ്മറ്റി യോഗം തീരുമാനിച്ചു. 23 ന് കളക്ട്രേറ്റിന് മുന്നിലും 27 ന് യൂണിയൻ നേതൃത്വത്തിൽ ബ്ലോക്ക്, പഞ്ചായത്ത് ഓഫീസിന് മുന്നിലും 30 ന് ശാഖാ കേന്ദ്രങ്ങളിലും സമരം സംഘടിപ്പിക്കും. യോഗം സെക്രട്ടേറിയറ്റ് മെമ്പർ പി.കെ രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ലോചനൻ അമ്പാട്ട് അദ്ധ്യക്ഷത വഹിച്ചു. സി.എ ശിവൻ, പി.വി ഉമേഷ് എന്നിവർ പ്രസംഗിച്ചു.