ആമ്പല്ലൂർ: എസ്.എസ്.എൽ.സി പരീക്ഷയിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടിയ വടക്കുംമുറി എസ്.എൻ.ഡി.പി ശാഖയിലെ വിദ്യാർത്ഥികളെ ശാഖയോഗത്തിന്റെ നേതൃത്വത്തിൽ അനുമോദിച്ചു. ശാഖ മന്ദിരത്തിൽ നടന്ന ചടങ്ങിൽ ശാഖ പ്രസിഡന്റ് കെ.കെ സുധാകരൻ അദ്ധ്യക്ഷനായി. വിദ്യാർത്ഥികൾക്ക് ക്യാഷ് അവാർഡും മൊമന്റയും നൽകി. ശാഖ സെക്രട്ടറി സുധീർ തട്ടായത്ത്, മേഖല കൺവീനർ സി.കെ കൊച്ചുകുട്ടൻ, രാജ് മോൻ, വനിതാസംഘ പ്രവർത്തകരായ ശാന്തപ്രഭാകരൻ, രത്‌നവല്ലിശേഖരൻ, സുകുമാരി സദാനന്ദൻ എന്നിവർ പങ്കെടുത്തു