തൃശൂർ: മെഡിക്കൽ കോളേജിൽ എം.ബി.ബി.എസ് വിദ്യാർത്ഥികളുടെ പ്രാക്റ്റിക്കൽ പരീക്ഷ മാറ്റി വച്ചു. കഴിഞ്ഞ ദിവസം കൊവിഡ് സ്ഥിരീകരിച്ചവരിൽ പരീക്ഷയിൽ പങ്കെടുക്കേണ്ട 22 പേർ ഉൾപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് പരീക്ഷ മാറ്റിവെയ്ക്കാൻ അധികൃതർ തീരുമാനിച്ചത്. 53 എം.ബി.ബി.എസ് വിദ്യാർത്ഥികൾക്ക് കഴിഞ്ഞ ദിവസം കൊവിഡ് സ്ഥിരീകരിച്ചിരുന്നു. 13 കോഫി ഹൗസ് ജീവനക്കാർക്കും രോഗം കണ്ടെത്തി. ഇതിന്റെ അടിസ്ഥാനത്തിൽ മെഡിക്കൽ കോളേജിൽ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കുകയാണ്.