covid

തൃശുർ: കൊവിഡ് വ്യാപനതോതിന് യാതൊരു കുറവുമില്ല. പ്രതിരോധത്തിനാവശ്യമായ വാക്‌സിനുമില്ല. ലഭിക്കുന്ന വാക്‌സിൻ ശാസ്ത്രീയമായി നൽകുന്നുമില്ല. ജില്ലയിൽ കോവിഡ് പ്രതിരോധം താളം തെറ്റുകയാണ്. അധികൃതരുടെ വീഴ്ച വ്യാപന തോത് കൂട്ടുകയാണ്. ഒന്നാം ഡോസ് എടുത്ത് രണ്ടാം ഡോസിന് സമയമായെന്ന സന്ദേശം ലഭിക്കുന്നതിന് പിന്നാലെ ജനം മുട്ടാത്ത വാതിലുകളില്ല. തദ്ദേശ സ്ഥാപന വാർഡ് തലത്തിൽ വാക്‌സിനേഷൻ ക്യാമ്പ് തുടങ്ങിയെങ്കിലും ശരിയായ രീതിയിൽ ഒരു പ്രായ വിഭാഗത്തിനും ഇതുവരെ കൊടുത്തു തീർക്കാനാൻ അധികൃതർക്ക് ആയിട്ടില്ല. കുറച്ച് വാക്‌സിനുകളാണ് വരുന്നത്. കോവിഡ് പോരാളികൾക്ക് അടക്കം മുൻഗണന നൽകേണ്ടതുണ്ട്. ഒപ്പം മുതിർന്ന പൗരന്മാർക്കും അത്രമേൽ പരിഗണന വേണം. എന്നാൽ ഇതൊന്നും ശാസ്ത്രീയമായ രീതിയിൽ മുന്നോട്ടു കൊണ്ടുപോകുന്നതിന് അധികൃതർക്ക് ജാഗ്രതയില്ല. കാര്യങ്ങളെ ഗൗരവമായി കാണുന്നതിന് കഴിയാതെ പോവുകയാണ്. വാക്‌സിൻ വിതരണവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസങ്ങളിലെ അശ്രദ്ധയിൽ പെരുമാറ്റച്ചട്ടം ലംഘിച്ച് വിവിധ ഇടങ്ങളിൽ തടിച്ചു കൂടിയത് ആയിരങ്ങളാണ്. അത്രമേൽ സുശക്തമവായ സംവിധാനം ഉപയോഗിക്കുന്നതിലെ വീഴ്ച കാര്യങ്ങൾ കുഴക്കുകയാണ്. ഒരു വാർഡിൽ ഏകദേശം അഞ്ചൂറിൽ അധികം വീടുകൾക്കാണ് സാധ്യതയുള്ളത്. ഇതിൽ തന്നെ ആയിരം പേരെ ഒരു ആശ വർക്കർ എന്ന നിലയിൽ ഒരു വാർഡിൽ പരമാവധി രണ്ട് ആശ വർക്കർമാരുണ്ട്. ഇവർക്ക് വർഡിലെ എല്ലാവരെ കുറിച്ചും തികഞ്ഞ അറിവുമുണ്ട്. ആരെക്കെ രണ്ട് ഡോസ് വാക്‌സിൻ എടുത്തു. ആരുടെയൊക്കെ രണ്ടാം ഡോസിന് സമയം ആയി. ആരെല്ലാം വാക്‌സിന് രജിസ്റ്റർ ചെയ്തു, ചെയ്യാത്തവർ ആരെല്ലാം ഇങ്ങനെ മുഴുവൻ കാര്യങ്ങളെ കുറിച്ച് ബോധമുള്ളവരാണ് ആശാവർക്കർമാർ. ഇവരെ ഉപയോഗിച്ചു ശകാണ്ട് കാര്യങ്ങൾ മുന്നോട്ടു കൊണ്ടുപോയാൽ സമയബന്ധിതമായി ലഭിക്കുന്ന വാക്‌സിൻ ജനങ്ങളിൽ എത്തിക്കാനാവും. വാർഡ് അംഗങ്ങൾക്കും ഇക്കാര്യത്തിൽ ഇടപെടാനാവും. എന്നാൽ അവരിൽ ചിലർ രാഷ്ട്രീയ പ്രേരിതമായി ഇക്കാര്യങ്ങൾ ചെയ്യാൻ ഇടയുണ്ട്. ജില്ലയിൽ 116 വാകസ്ിൻ കേന്ദ്രങ്ങളാണുള്ളത്. ഇതിൽ തൃശൂർ ഗവ. മെഡിക്കൽ കോളജ്, തൃശൂർ ജനർൽ ആശുപത്രി, ജില്ലാ ആശുപത്രികൾ അടക്കമുള്ളവക്ക് നിശ്ചിത തോത് നൽകിയതിന് പിന്നാലെ തദ്ദേശസ്ഥാപനങ്ങളിൽ വാർഡ് ഡിവിഷൻ തലത്തിൽ ലഭ്യമാക്കുന്നതിനാണ് സൗകര്യം ഒരുക്കേണ്ടതെന്ന ആവശ്യമാണ് ഉയരുന്നുത്.