photo
മാള ജൂത സിനഗോഗുമായി ബന്ധപ്പെട്ട് റവന്യു വകുപ്പ് അധികൃതർ കടമുറികൾ ഒഴിപ്പിച്ച് മുസിരിസ് പദ്ധതിക്ക് കൈമാറുന്നു

മാള: മാളയിലെ ജൂതന്മാരുടെ ആരാധനാലയമായ സിനഗോഗിലേക്കുള്ള വഴി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട് നിലനിന്നിരുന്ന വിവാദങ്ങൾക്കൊടുവിൽ സിനഗോഗിന്റെ ഭൂമി മുസ്‌രിസ് പൈതൃക പദ്ധതിക്ക് സ്വന്തം. സിനഗോഗിലേക്ക് പ്രവേശിക്കുന്ന വഴിയുടെ വശങ്ങളിലുണ്ടായിരുന്ന അഞ്ച് കടമുറികൾ ലാൻഡ് റവന്യു വിഭാഗം

ഏറ്റെടുത്ത് മുസ്‌രിസിന് കൈമാറി. കഴിഞ്ഞ മാസവും ഭൂമി ഏറ്റെടുക്കലിന്റെ ഭാഗമായി മൂന്ന് കടമുറികൾ ഒഴിപ്പിച്ചിരുന്നു. ആകെ എട്ട് കടമുറികളാണ് സിനഗോഗിന്റെ സംരക്ഷണവുമായി ബന്ധപ്പെട്ട് ഒഴിപ്പിച്ചിട്ടുള്ളത്. മുസ്‌രിസ് ഏറ്റെടുത്ത കടമുറികളുമായി ബന്ധപ്പെട്ട് തുടർനടപടികൾ ഉടൻ ആരംഭിക്കുമെന്ന് പ്രൊജക്റ്റ് മാനേജിംഗ് ഡയറക്ടർ പി.എം നൗഷാദ് അറിയിച്ചു. ശേഷം അനുബന്ധ പ്രവർത്തികളാരംഭിക്കും. സിനഗോഗിലേക്കുള്ള പ്രവേശനത്തിനായി വഴിയൊരുക്കുകയും പൈതൃക സംരക്ഷണത്തിന്റെ ഭാഗമായി സൗന്ദര്യവത്കരണമടക്കമുള്ള പദ്ധതികൾ എത്രയും പെട്ടെന്ന് ആവിഷ്കരിക്കും. മാള പൊലീസ് സ്ഥലത്തുണ്ടായിരുന്നു.

മാള ജൂത സിനഗോഗുമായി ബന്ധപ്പെട്ട് റവന്യു വകുപ്പ് അധികൃതർ കടമുറികൾ ഒഴിപ്പിച്ച് മുസ്‌രിസ് പദ്ധതിക്ക് കൈമാറുന്നു.