bjp-samaram

തൃശൂർ: കോടികളുടെ തട്ടിപ്പ് നടന്ന കരുവന്നൂർ സഹകരണ ബാങ്കിന് മുൻവശം സമരകേന്ദ്രമായി മാറുന്നു. വിവിധ രാഷ്ട്രീയ കക്ഷികളാണ് തട്ടിപ്പിനെതിരെ നടപടി ആവശ്യപ്പെട്ട് സമരവുമായി രംഗത്തെത്തിയത്. വായ്പാ തട്ടിപ്പിനിരയായ മുകുന്ദൻ ആത്മഹത്യ ചെയ്തതോടെ വരുംദിവസങ്ങളിൽ സമരം ഒന്നുകൂടി ശക്തമായേക്കും. വ്യത്യസ്തമായ സമരങ്ങളും പ്രതീക്ഷിക്കാം. ശവപ്പെട്ടിയിൽ റീത്ത് വെച്ചാണ് ഇന്നലെ ബി.ജെ.പിയുടെ പ്രതിഷേധം അരങ്ങേറിയത്. ബി.ജെ.പി ഇരിങ്ങാലക്കുട നിയോജകമണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിലായിരുന്നു പ്രതിഷേധം. കരുവന്നൂർ ബാങ്കിന് മുന്നിൽ ജില്ലാ പ്രസിഡന്റ് അഡ്വ. കെ.കെ അനീഷ് കുമാർ റീത്ത് വെച്ച് പ്രതിഷേധിച്ചു