mika-
എം കെ സുരേന്ദ്രന് മിൽക്കാ സിംഗ് പുരസ്കാരം സമ്മാനിക്കുന്നു

കുന്നംകുളം: കുനംമൂച്ചി സത്സംഗ് ഏർപ്പെടുത്തിയ പ്രഥമ മിൽഖ സിംഗ് പുരസ്‌കാരം മുൻ ഇന്റർയൂണിവേഴ്‌സിറ്റി താരമായിരുന്ന എം.കെ സുരേന്ദ്രന് സമ്മാനിച്ചു. ആദരസമ്മേളനം ശ്രീകൃഷ്ണ കോളേജ് കായികവിഭാഗം തലവൻ ഡോ. ഹരിദയാൽ ഉദ്ഘാടനം ചെയ്തു. സത്സംഗ് ചെയർമാൻ പി.ജെ സ്റ്റൈജു അദ്ധ്യക്ഷത വഹിച്ചു. കൂനംമൂച്ചി നിവാസികളും കായിക അദ്ധ്യാപകരുമായ പൊന്നാനി സ്‌കൂളിലെ കെ.എ ജോസ്, എം.ജെ. ഡി കുന്നംകുളം സ്‌കൂളിലെ ജിമ്മി ജെയിംസ്, വെസ്റ്റ് മങ്ങാട് സെന്റ് ജോസഫ് ആൻഡ് സെന്റ് സിറിൾ സ്‌കൂളിലെ ഹാന്റോ ലാസർ എന്നിവർ ചേർന്ന് സുരേന്ദ്രനെ പൊന്നാട അണിയിച്ച് ആദരിച്ചു. ഡോ. ഹരിദയാൽ ഉപഹാരം നൽകി. സത്സംഗ് ജന സെക്രട്ടറി ടി.ജെ വിജു മാസ്റ്റർ അവാർഡ് തുകയായ രണ്ടായിരം രൂപ സമ്മാനിച്ചു. സത്സംഗ് ഭാരവാഹികളായ പി.ജെ ബിജോയ്, ജോമീ ജോൺസൻ എന്നീവർ തുടങ്ങിയവർ സംസാരിച്ചു.