pk-abdul-majeed-foundatio
അണുനശീകരണ മെഷീനുകൾ വിതരണം ചെയ്തു

തൃപ്രയാർ: മുൻ എം.എൽ.എ നാട്ടിക പി.കെ അബ്ദുൾ മജീദ് ഫൗണ്ടേഷൻ കൊവിഡ് പ്രതിരോധ പ്രവർത്തനത്തിന്റെ ഭാഗമായി വലപ്പാട് പഞ്ചായത്തിലേക്കും, വലപ്പാട് മർച്ചന്റ്‌സ് അസോസിയേഷൻ യൂത്ത് വിംഗിനും അണുനശീകരന്ന മെഷീനുകൾ വിതരണം ചെയ്തു. വിതരണോദ്ഘാടനം വലപ്പാട് പഞ്ചായത്ത് പ്രസിഡന്റ് ഷിനിത ആഷിക് നിർവഹിച്ചു.

ഫൗണ്ടേഷൻ അംഗം മുഹമ്മദ് ഹാഷിം അദ്ധ്യക്ഷനായി. മർച്ചന്റ്‌സ് അസോസിയേഷൻ പ്രസിഡന്റ് ഷാജി ചാലിശ്ശേരി മുഖ്യാതിഥിയായി. യൂത്ത് വിംഗ് ജനറൽ സെക്രട്ടറി താജുദ്ദീൻ കാവുങ്ങൽ, ഷാഹിദ് നാട്ടിക, എം.എ റിഹാസ് എന്നിവർ പ്രസംഗിച്ചു.


മുൻ എം.എൽ.എ നാട്ടിക പി.കെ അബ്ദുൾ മജീദ് ഫൗണ്ടേഷൻ കൊവിഡ് പ്രതിരോധ പ്രവർത്തനത്തിന്റെ ഭാഗമായി വിതരണം ചെയ്യുന്ന അണുനശീകരന്ന മെഷീനുകളുടെ ഉദ്ഘാടനം വലപ്പാട് പഞ്ചായത്ത് പ്രസിഡന്റ് ഷിനിത ആഷിക് നിർവഹിക്കുന്നു.