പെരിങ്ങോട്ടുകര: ചൂലൂർ യോഗിനി മാതാ സേവാകേന്ദ്രം, പെരിങ്ങോട്ടുകര വേളേക്കാട്ട് മേച്ചേരി തമ്പുരാൻ ഭദ്രകാളി ക്ഷേത്രം ട്രസ്റ്റ് എന്നിവയുടെ സംയുക്ത നേതൃത്വത്തിൽ മെഗാ വാക്‌സിനേഷൻ ക്യാമ്പ് സംഘടിപ്പിച്ചു. 1100 പേർക്കായി നടത്തിയ ക്യാമ്പ് ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്റ് സി. സദാനന്ദൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ചീഫ് കോ- ഓർഡിനേറ്റർ പി.ആർ സിദ്ധൻ, യോഗിനിമാതാ സേവാകേന്ദ്രം ട്രസ്റ്റി പി.ആർ രവി, ഇ.പി ഹരീഷ് മാസ്റ്റർ, ലോജനൻ അമ്പാട്ട്, ടി.ജി രതീഷ്, എ.കെ ചന്ദ്രശേഖരൻ, എൻ.എസ് സുഗതൻ, ഷാജി പുളിക്കൽ, സ്വാമി പട്ടരുപുരക്കൽ എന്നിവർ നേതൃത്വം നൽകി. അപ്പോളോ അഡ്‌ലക്‌സ് ആശുപത്രിയുടെ സഹകരണത്തോടെയാണ് ക്യാമ്പ് സംഘടിപ്പിച്ചത്.