കൊടുങ്ങല്ലൂർ: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ചുമട്ട് തൊഴിലാളി യൂണിയൻ (എ.ഐ.ടി.യു.സി) കോട്ടപ്പുറം ക്ഷേമനിധി ഓഫീസിന്റെ മുമ്പിൽ പ്രതിഷേധ സമരം നടത്തി. എല്ലാ ചുമട്ടുതൊഴിലാളികൾക്കും 5,000 രൂപ ധനസഹായം നൽകുക, മിനിമം പെൻഷൻ 3,000 രൂപയാക്കുക, കൊവിഡ് മൂലം മരണപ്പെട്ട തൊഴിലാളികളുടെ കുടുംബത്തിന് അഞ്ച് ലക്ഷം രൂപ നൽകുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു സമരം. സി.പി.ഐ മണ്ഡലം സെക്രട്ടറി പി.പി സുഭാഷ് ഉദ്ഘാടനം ചെയ്തു. ഒ.സി ജോസഫ് അദ്ധ്യക്ഷനായി. ജി.എസ് സുരേഷ്, കെ.എൻ രാമൻ, അബ്ദുൾ ഖാദർ എന്നിവർ പ്രസംഗിച്ചു.