ചാവക്കാട്: എടക്കഴിയൂരിൽ ശക്തമായ കാറ്റിലും മഴയിലും വീട് തകർന്നു. എടക്കഴിയൂർ കാജാ കമ്പനിക്ക് കിഴക്കുവശം തറയിൽ ഭാസ്‌കരന്റെ ഉടമസ്ഥതയിലുള്ള ഓടിട്ട വീടാണ് പൂർണമായും തകർന്നത്. ആർക്കും പരിക്കില്ല. ചുമരുകൾ ഇടിഞ്ഞു വീഴുകയും വീടിന്റെ മേൽക്കൂര തകരുകയും ചെയ്തിട്ടുണ്ട്. ഗൃഹോപകരണങ്ങളും നശിച്ചു. ഏകദേശം മൂന്ന് ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. വീട് തകർന്നതിനാൽ വീട്ടുകാർ അടുത്തുള്ള ബന്ധുവീട്ടിലേക്ക് താമസം മാറി.