ചാവക്കാട്: പുന്നയൂർ പഞ്ചായത്ത് അകലാട് നായാടി കോളനിയിൽ വീടിന് മുകളിലേക്ക് മരം വീണ് രണ്ടുപേർക്ക് പരിക്കേറ്റു. തലപ്പിള്ളി വീട്ടിൽ ദുഷ്യന്തന്റെ മക്കളായ ബബിത(18), ആദർശ്(12) എന്നിവർക്കാണ് പരിക്കേറ്റത്. ഓട് വീണാണ് ഇവർക്ക് പരിക്ക് പറ്റിയത്. ഇന്നലെ രാവിലെയാണ് സംഭവം. ഈ സമയം വീടിനകത്ത് ആറുപേർ ഉണ്ടായിരുന്നെങ്കിലും മറ്റുള്ളവർക്ക് പരിക്കേറ്റില്ല. വീട് ഭാഗികമായി തകർന്നു. പരിക്കേറ്റ രണ്ടുപേരും ചാവക്കാട് താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി.