citu
തൃശൂർ ജില്ലാ ടൈലേഴ്സ് ആൻറ് ഡ്രസ്സ് മേക്കിംഗ് വർക്കേഴ്സ് യുണിയൻ എന്ന സംഘടനയുടെ രൂപീകരണ കൺവെൻഷൻ സി ഐ ടി യു ജില്ലാ സെക്രട്ടറി യു.പി. ജോസഫ് ഉദ്ഘാടനം ചെയ്തുപ്രസംഗിക്കുന്നു

തൃശൂർ: ജില്ലയിലെ തയ്യൽ അനുബന്ധ മേഖലയിൽ തൊഴിലെടുക്കുന്ന തൊഴിലാളികളെ ഉൾപ്പെടുത്തി ടൈലേഴ്‌സ് ആന്റ് ഡ്രസ്സ് മേക്കിംഗ് വർക്കേഴ്‌സ് യൂണിയൻ എന്ന പേരിൽ സംഘടന രൂപീകരിച്ചു. രൂപീകരണ യോഗം സി.ഐ.ടി.യു ജില്ലാ സെക്രട്ടറി യു.പി ജോസഫ് ഉദ്ഘാടനം ചെയ്തു. ജില്ലാ കമ്മിറ്റി അംഗം കെ.ബി സുകുമാരൻ അദ്ധ്യക്ഷത വഹിച്ചു. കൊടകര ഏരിയാ സെക്രട്ടറി പി.ആർ പ്രസാദൻ, എ.ഉണ്ണികൃഷണൻ, രാഗി സരേഷ് എന്നിവർ സംസാരിച്ചു.