കൊടുങ്ങല്ലൂർ: കൊവിഡ് വ്യാപനെത്തെ തുടർന്ന് കൊടുങ്ങല്ലൂരിലും പരിസര പ്രദേശങ്ങളിലും പൊലീസ് നിയന്ത്രണങ്ങൾ കർക്കശമാക്കി. ടി.പി. ആർ നിരക്ക് കുറയാത്ത പശ്ചാത്തലത്തിൽ പ്രതിരോധം ഊർജിതമാക്കാനാണ് തീരുമാനം.

കൊവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചതിന്റെ പേരിൽ പത്തോളം കച്ചവട സ്ഥാപനങ്ങൾക്കെതിെരെ കേസെടുത്തു. നഗരത്തിൽ പ്രവർത്തിക്കുന്ന രണ്ട് ഹോട്ടലുകളുടെയും ഒരു ബേക്കറിയുടെയും ലൈസൻസ് നഗരസഭ സെക്രട്ടറി താത്കാലികമായി റദ്ദ് ചെയ്തു.

അഴീക്കോട്, എറിയാട്, മേത്തല, അത്താണി, പടാകുളം എന്നിവിടങ്ങളിൽ പ്രവർത്തിക്കുന്ന കച്ചവട സ്ഥാപനങ്ങൾക്കെതിരെയാണ് കേസെടുത്തത്. അഴീക്കോട് സ്വദേശിയായ ഒരാൾക്കെതിെരെ ക്വാറന്റൈൻ ലംഘിച്ചതിനും കേസെടുത്തു. അനാവശ്യമായി കറങ്ങി നടന്ന 27 ഇരുചക വാഹനങ്ങൾക്കെതിരെയും ശരിയായ രീതിയിൽ മാസ്‌ക് ധരിക്കാത്ത 31 പേർക്കെതിെരെയും കേസെടുത്തിട്ടുണ്ട്. രോഗവ്യാപനം രൂക്ഷമായിട്ടുള്ള പ്രദേശത്ത് നിന്നും ആളുകളെ കയറ്റുന്ന ബസ് ജീവനക്കാർക്കെതിരെ കേസെടുക്കുെമെന്ന് സി.ഐ: കെ. ബിജുകുമാർ മുന്നറിയിപ്പ് നൽകി.