pig
കുന്നംകുളത്തെ ഹൈടെക് പന്നിവളർത്തൽ കേന്ദ്രമന്ത്രി ചിഞ്ചു റാണി ഉദ്ഘാടനം ചെയ്യുന്നു


കുന്നംകുളം: സംസ്ഥാന സർക്കാരിന്റെ നൂറുദിന കർമപദ്ധതിയിൽ ഉൾപ്പെടുത്തി മൃഗസംരക്ഷണ വകുപ്പ് ജില്ലാ പഞ്ചായത്തിന്റെ സഹകരണത്തോടെ പൂർത്തീകരിച്ച കുന്നംകുളത്തെ ഹൈടെക് പന്നിവളർത്തൽ കേന്ദ്രം മൃഗസംരക്ഷണ ക്ഷീര വികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി ഓൺലൈനായി ഉദ്ഘാടനം ചെയ്തു. മൃഗസംരക്ഷണ മേഖലയിൽ പുതിയ മാറ്റങ്ങൾ കൊണ്ടുവരാൻ സർക്കാർ തയ്യാറാണെന്ന് മന്ത്രി പറഞ്ഞു. വകുപ്പിന്റെ സാദ്ധ്യതകളെ കണ്ടറിഞ്ഞ് തികച്ചും ആധുനിക രീതിയിലാകും പ്രവർത്തിക്കുക. കർഷകർക്ക് ഗുണം ലഭിക്കുന്ന കാര്യങ്ങളിൽ സർക്കാർ അലംഭാവം കാണിക്കുകയില്ലെന്നും മന്ത്രി വ്യക്തമാക്കി. എ.സി മൊയ്തീൻ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു.
മൃഗസംരക്ഷണ വകുപ്പ് അഡീഷണൽ ഡയറക്ടർ ഡോ. കെ.എം സാബു പദ്ധതി വിശദീകരിച്ചു. കുന്നംകുളം നഗരസഭ ചെയർപേഴ്‌സൺ സീതാ രവീന്ദ്രൻ താക്കോൽ കൈമാറ്റം നടത്തി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ ഡേവിസ്, വൈസ് പ്രസിഡന്റ് ഷീന പറയങ്ങാട്ടിൽ, നഗരസഭ വൈസ് ചെയർമാൻ സൗമ്യ അനിലൻ, ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യരായ എ.വി വല്ലഭൻ, കെ.എസ് ജയ, വാർഡ് കൗൺസിലർ പ്രസുന്ന രോഷിത് തുടങ്ങിയവർ പങ്കെടുത്തു.
സംസ്ഥാന മൃഗ സംരക്ഷണ വകുപ്പിന്റെ പദ്ധതി വിഹിതമായ 23.5 ലക്ഷം രൂപയും ജില്ലാ പഞ്ചായത്ത് ജനകീയാസൂത്രണം 2018-19 പരിപാടിയിൽ ഉൾപ്പെടുത്തിയ 42.5 ലക്ഷം രൂപയും ഉപയോഗിച്ചാണ് ഹൈടെക് പന്നിവളർത്തൽ കേന്ദ്രത്തിന്റെ നിർമാണ പ്രവൃത്തികൾ പൂർത്തീകരിച്ചത്.