ഗുരുവായൂർ: ഗുരുവായൂർ ദേവസ്വം അക്കൗണ്ടിൽ നിന്നും ലക്ഷങ്ങൾ നഷ്ടപ്പെട്ട സംഭവത്തിൽ സമഗ്രമായ അന്വഷണം നടത്തണമെന്ന് യൂത്ത് കോൺഗ്രസ് ഗുരുവായൂർ മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. ദേവസ്വം ധനകാര്യ വിഭാഗം ഓഡിറ്റ് നടത്തുന്നതിൽ വരുത്തിയ വീഴ്ച്ചയെക്കുറിച്ചും അന്വഷണം നടത്തണം. നിയോജക മണ്ഡലം പ്രസിഡന്റ് നിഖിൽ ജി. കൃഷ്ണൻ യോഗം ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് രഞ്ജിത്ത് പാലിയത്ത് അദ്ധ്യക്ഷനായി. ഭാരവാഹികളായ കെ.എസ് അനിൽകുമാർ, വിഷ്ണു തിരുവെങ്കിടം, വി.ബി ദിപിൻ തുടങ്ങിയവർ സംസാരിച്ചു.