ഒല്ലൂർ: പുത്തൂർ പഞ്ചായത്തിൽ ട്രിപ്പിൾ ലോക്ക് ഡൗൺ തുടർന്നിട്ടും ടി.പി.ആർ നിരക്ക് ഉയർന്നുതന്നെ നിൽക്കുന്നു. ഇതു മൂലം തുടർന്ന് നിയന്ത്രണങ്ങളിൽ കാർക്കശ സ്വഭാവം ഏർപ്പെടുത്തുമെന്ന് പൊലിസ് അറിയിച്ചു. ഡി.ഐ.ജി എൻ.ജെ അക്ബറിന്റെ നേതൃത്വത്തിലുള്ള പൊലീസ് ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ചു.