പുതുക്കാട്: ചിമ്മിനി ഡാമിൽനിന്നും സ്‌ളൂയിസ് വാൽവ് വഴി അധികജലം പുറത്തേക്ക് ഒഴുക്കിവിടാൻ ജില്ലാ കളക്ടർ ഉത്തരവിട്ടു. ഇന്ന് രാവിലെ 11 മണിക്ക് ശേഷമാണ് ഡാം തുറക്കുക. 10 മുതൽ 15 സെന്റിമീറ്റർ വരെ ഷട്ടറുകൾ ഉയർത്തും. അനുവദനീയ സംഭരണശേഷിയായ 6847 മീറ്ററിൽ കൂടുതൽ വെളളം ഉയർന്നതിനാലാണ് സ്ലൂയീസ് വാൽവ് വഴി വെള്ളം തുറന്നുവിടുന്നത്. കുറുമാലി, കരുവന്നൂർ പുഴയിലെ ജലനിരപ്പ് ഉയരാൻ സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ ജാഗ്രത പുലർത്തണം.