തൃശൂർ: വീരേന്ദ്രകുമാറിന്റെ പാത സ്വീകരിച്ച് സാമൂഹിക നീതിയ്ക്ക് വേണ്ടിയുള്ള പോരാട്ടം തുടരുമെന്ന് എൽ.ജെ.ഡി സംസ്ഥാന പ്രസിഡണ്ട് എം.വി ശ്രേയാംസ് കുമാർ പറഞ്ഞു. സോഷ്യലിസ്റ്റ് നേതാവ് എം.പി വീരേന്ദ്രകുമാറിന്റെ 85 ാമത് ജന്മദിനത്തിൽ എൽ.ജെ.ഡി ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച യോഗം ഓൺലൈനിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡണ്ട് യൂജിൻ മോറേലി അദ്ധ്യക്ഷത വഹിച്ചു. എം.കെ ഭാസ്‌ക്കരൻ, സണ്ണി തോമസ്, ആനി സ്വീറ്റി, എൻ.കെ വത്സൻ, യുവജനതാദൾ അഖിലേന്ത്യ പ്രസിഡണ്ട് സലിം മടവൂർ, സംസ്ഥാന പ്രസിഡണ്ട് പി.കെ പ്രവീൺ, മാതൃഭൂമി തൃശൂർ ബ്യൂറോ എഡിറ്റർ കൃഷ്ണകുമാർ എന്നിവർ പ്രസംഗിച്ചു.